കോണ്‍ഗ്രസിനെതകര്‍ച്ചയിലേക്കു നയിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണെ്ടന്നു മുരളീധരന്‍

single-img
25 November 2012

കേരളത്തില്‍ 1978 ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിനുശേഷം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് കീരിയും പാമ്പുമായി നിന്ന കോണ്‍ഗ്രസിലെ രണ്ടു വിഭാഗവും ഒന്നിക്കാമെന്ന നിലയിലേക്ക് വന്നതെന്നു കെ. മുരളീധരന്‍ എംഎല്‍എ. എന്നാല്‍ ചിലര്‍ ചേര്‍ന്നു പിന്നീട് അതു തകര്‍ക്കുകയും ചെയ്തു. തകര്‍ച്ചയിലേക്കു നയിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. പ്രിയദര്‍ശിനി പുസ്തകമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അക്രമരാഷ്ട്രീയത്തിനെതിരായി ആരു മുന്നോട്ടുവന്നാലും അത് അംഗീകരിക്കാന്‍ തയാറാകണം. അതുകൊണ്ടാണ് ബിജെപി നേതാവിന്റെ പുസ്തകം പ്രിയദര്‍ശിനി പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിക്കാന്‍ തയാറായത്. എന്നാല്‍, ബിജെപിയുമായി കോണ്‍ഗ്രസിനു പ്രത്യയശാസ്ത്രപരമായി യോജിക്കാന്‍ കഴിയില്ല. അതേസമയം. കമ്യൂണിസത്തോടു ചില കാര്യങ്ങളിലെങ്കിലും യോജിക്കാന്‍ കോണ്‍ഗ്രസിനു കഴിയും. പക്ഷേ അക്രമരാഷ്ട്രീയത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. സ്റ്റാലിന്റെ കാലഘട്ടമായിരുന്നു ഇന്നു നിലനില്‍ക്കുന്നതെങ്കില്‍ പ്രതിപക്ഷ നേതാവിനുപോലും രക്ഷയില്ലാതാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.