തീപിടിത്തം, പാലം തകര്‍ച്ച; ബംഗ്‌ളാദേശില്‍ 137 മരണം

single-img
25 November 2012

ബംഗ്‌ളാദേശില്‍ വസ്ത്രനിര്‍മാണ ശാലക്ക് തീപിടിച്ച് 124 പേരും ഫ്‌ളൈഓവര്‍ തകര്‍ന്ന് 13 പേരും കൊല്ലപ്പെട്ടു. ധാക്കയില്‍ നിന്ന് 30കിലോമീറ്റര്‍ അകലെ അഷുലിയാ സവാര്‍ പ്രദേശത്തെ ടസ്‌റിന്‍ ഫാഷന്‍ ഫാക്ടറിയുടെ ആറുനിലക്കെട്ടിടത്തിനാണു തീപിടിച്ചത്. ഗ്രൗണ്ട് ഫ്‌ളോറിലുണ്ടായ തീ പെട്ടെന്ന് മുകള്‍നിലകളിലേക്കു വ്യാപിച്ചു. ഇതിനകം 124 മൃതദേഹങ്ങള്‍ കിട്ടിയതായി അഗ്നിശമനസേനയിലെ മുതിര്‍ന്ന ഓഫീസര്‍ മേജര്‍ മഹബൂബ് ഹസന്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി. ചിറ്റഗോംഗിലാണ് നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നത്. മേല്‍പ്പാലത്തിന്റെ മൂന്നു സ്‌ളാബുകള്‍ ഏതാനും പേരുടെ ദേഹത്തു വീഴുകയായിരുന്നു. 13 പേര്‍ മരിക്കുകയും 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.