കൊച്ചി മെട്രോ: ഡിഎംആര്‍സി സഹകരിക്കും

single-img
23 November 2012

കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഡിഎംആര്‍സി സഹകരിക്കുന്നതിനും പങ്കാളിയാകുന്നതിനും കേന്ദ്ര സര്‍ക്കാരുമായും ഡല്‍ഹി സര്‍ക്കാരുമായും സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തി. കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം ഏറ്റെടുക്കണമെന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര നഗരവികസന സെക്രട്ടറിയും ഡിഎംആര്‍സി, കെഎംആര്‍എല്‍ ചെയര്‍മാനുമായ സുധീര്‍ കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ ഡല്‍ഹി, കേരളാ ചീഫ് സെക്രട്ടറിമാര്‍ തയാറാക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ്, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഡിഎംആര്‍സി അധികൃതര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണ. കൊച്ചി മെട്രോയുടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഡിഎംആര്‍സിയുടെ പങ്കാളിത്തവും സഹകരണവുമുണ്ടാകുമെന്നു ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്രമന്ത്രി കമല്‍നാഥാണു വ്യക്തമാക്കിയത്. പദ്ധതി ഏറ്റെടുക്കുന്നതില്‍ ഡിഎംആര്‍സിക്കു പരിമിതികളുണെ്ട ങ്കിലും കേരളം ഉയര്‍ത്തിയ സമ്മര്‍ദം കാരണമാണ് ഇത്തരത്തില്‍ തീരുമാനമെടുക്കേണ്ടി വന്നതെന്നു കമല്‍നാഥ് പറഞ്ഞു.