സമരം ചെയ്യുന്ന നഴ്‌സുമാരെ വി.എസ്‌ സന്ദര്‍ശിച്ചു

single-img
22 November 2012

തൃശ്ശൂരിലെ മദര്‍ ആസ്പത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാരെ വി.എസ്.അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. പത്ത് മണിയോടെ ആസ്പത്രിയ്ക്ക് മുന്നിലെ സമരപന്തലിലെത്തിയാണ് വി.എസ് നഴ്‌സുമാരെ കണ്ടത്. പ്രശ്‌നത്തില്‍ ഇടപെടുമെന്നും അടിയന്തരമായി പരിഹാരമുണ്ടാക്കാമെന്നും വി.എസ് നഴ്‌സുമാര്‍ക്ക് ഉറപ്പ് നല്‍കി.കഴിഞ്ഞ ദിവസം ആസ്‌പത്രി ഉപരോധിച്ച നഴ്‌സുമാരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിരുന്നു.