ജനശ്രീക്കു ഫണ്ട്: ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു

single-img
22 November 2012

സംസ്ഥാന സര്‍ക്കാര്‍ ജനശ്രീ മിഷന് 14.36 കോടിയുടെ ഫണ്ട് അനുവദിച്ചതില്‍ അഴിമതിയാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാഗമായി കൃഷി വകുപ്പിനു കീഴില്‍ മൂന്നു പദ്ധതികള്‍ക്കും മൃഗ സംരക്ഷണ വകുപ്പിനു കീഴില്‍ രണ്ടു പദ്ധതികള്‍ക്കുമാണ് തുക അനുവദിച്ചത്. എന്നാല്‍, ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ എജന്‍സികള്‍ക്കു കഴിയുമെന്നിരിക്കെ സ്വകാര്യ സംരംഭമായ ജനശ്രീ സുസ്ഥിര വികസന മിഷനു തുക അനുവദിച്ചതില്‍ സ്വജന പക്ഷപാതവും അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണെ ന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്.