ഗാസയില്‍ വീണ്ടും ഇസ്രയേൽ ബോംബാക്രമണം

single-img
21 November 2012

പശ്‌ചിമേഷ്യയില്‍ സമാധാനം പുനസ്‌ഥാപിക്കാന്‍ ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തില്‍ നയതന്ത്രനീക്കം പുരോഗമിക്കുന്നതിനിടെ ഇസ്രയേൽ വീണ്ടും ഗാസയില്‍ ബോംബാക്രമണം നടത്തി.ഹമാസ്‌ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷമാണു ഇസ്രയേൽ ആക്രമണം.

അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റൺ ഇസ്രായേലിലെത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി ഇവർ കൂടിക്കാഴ്ച നടത്തുകയും പശ്ചിമേഷ്യയെ സംഘർഷത്തിലാക്കുന്ന വ്യോമാക്രമണങ്ങളിൽ നിന്നും ഇസ്രായേൽ പിന്മാറണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അനുകൂലമായ തീരുമാനങ്ങൾ ഇസ്രായേലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് റിപോർട്ട്.യു.എന്നിനൊപ്പം അമേരിക്കയും റഷ്യയും ഈജിപ്‌തും അറബ്‌ ലീഗും മുന്‍കൈയെടുത്തു ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണു നീക്കം നടക്കുന്നുണ്ട്.