കസബിനെ തൂക്കിക്കൊന്നു

single-img
21 November 2012

26/11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്‌മല്‍ കസബിനെ തൂക്കിക്കൊന്നു.രാവിലെ ഏഴരക്ക് പൂനെ യെര്‍വാദ ജയിലില്‍ വച്ചായിരുന്നു കസബിനെ തൂക്കിക്കൊന്നത്. മരണം ഡോക്ടര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കസബിന്‍റെ വധശിക്ഷ നടപ്പിലാക്കിയകാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ആര്‍ ആര്‍ പാട്ടീലും സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. അന്നുതന്നെയാണ് കസബിനെ തൂക്കികൊല്ലാന്‍ തീരുമാനിച്ചതെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം, ഗൂഢാലോചന തുടങ്ങി 86 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്.

പ്രതി അജ്‌മല്‍ കസബിന്റെ മൃതദേഹം വധശിക്ഷ നടപ്പാക്കിയ പൂനെ യേര്‍വാഡ ജയില്‍ വളപ്പിനുള്ളില്‍ തന്നെ സംസ്‌കരിച്ചു‌. മൃതദേഹം ഏറ്റുവാങ്ങാന്‍ പാകിസ്‌താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്‌ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിച്ചതെന്ന്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രി പൃഥ്വിരാജ്‌ പവാന്‍ പറഞ്ഞു

ജയിലിലെ ജീവനക്കാര്‍ തന്നെയാണു കസബിന്റെ വധശിക്ഷ നടപ്പിലാക്കിയത്. ജയിലില്‍ ആരാച്ചാര്‍ ഇല്ലാതിരുന്നതിനാലാണ്‌ ജീവനക്കാര്‍ തന്നെ കസബിനെ തൂക്കിക്കൊന്നത്‌. കസബിന്റെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുംബൈയില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനത്തിലാണു