ആന്റണി സര്‍ക്കാരിനെ അധിക്ഷേപിച്ചിട്ടില്ല: വയലാര്‍ രവി

single-img
17 November 2012

ആന്റണി സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിച്ചിട്ടില്ലെന്നും വ്യവസായ മന്ത്രിയെന്ന നിലയില്‍ എളമരം കരീം കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. വി എസിനെയും എളമരം കരീമിനെയും കുറിച്ച്‌ ആന്റണി പറഞ്ഞത്‌ അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എമേര്‍ജിങ് കേരളയെ എതിര്‍ത്ത സി.പി.എമ്മിന്റെ നേതാവാണ് വി.എസ്. ജപ്പാന്‍ കുടിവെള്ള പദ്ധതി കൊണ്ടുവന്നപ്പോള്‍ ആന്റണിയെ അധിക്ഷേപിച്ചയാളാണ് വി.എസ് എന്നും വയലാർ രവി പറഞ്ഞു.യു.ഡി.എഫിന്റെ ശബ്ദം കൂടുതല്‍ ഐക്യത്തിന്റേതായി മാറുകയാണ് വേണ്ടതെന്നും രവി അബിപ്രാ‍യപ്പെട്ടു.