ഹമാസ്‌ ആസ്‌ഥാനത്തേക്ക്‌ ഇസ്രയേല്‍ വ്യോമാക്രമണം

single-img
17 November 2012

ഗാസയില്‍ ഹമാസിന്റെ ആസ്ഥാനത്ത് ഇസ്രേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. പ്രാദേശികസമയം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഹമാസിന്റെ ആസ്ഥാനമന്ദിരത്തിന് നേരെ വ്യോമാക്രമണമുണ്ടായത്. യുദ്ധസന്നാഹവുമായി അതിര്‍ത്തിയിലേക്ക്‌ ഇസ്രയേല്‍ 75,000 സൈനികരെ അയച്ചുവെന്നാണ്‌ റിപ്പോര്‍ട്ട്‌.ഏത് സാഹചര്യത്തിലും ജനങ്ങള്‍ക്കൊപ്പം നിലനില്‍ക്കുമെന്നും ഹമാസ് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഹമാസ് പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയയുടെ ഓഫീസിനുനേരെയായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു.

കുട്ടികളും സ്‌ത്രീകളും അടക്കം നൂറോളം പലസ്‌തീനികള്‍ക്കു പരുക്കേറ്റു. സംയമനം പാലിക്കാനുള്ള ലോകനേതാക്കളുടെ ആഹ്വാനം തള്ളിയ ഇരുപക്ഷവും വ്യോമാക്രമണം ശക്‌തമാക്കി.

അതേസമയം ഹമാസ് നേതാവ് അഹമ്മദ് ജബ്ബാരിയെ വ്യോമാക്രമണത്തിലൂടെ വധിച്ചതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു. ഇസ്രായേല്‍ സൈന്യത്തിന്റെ യു ട്യൂബ് ചാനൽ വഴിയാണു ദൃശ്യങ്ങൾ പുറത്ത് വിട്ടത്

httpv://www.youtube.com/watch?v=P6U2ZQ0EhN4