ലങ്കന്‍ ജയിലില്‍ കലാപം; 27 പേര്‍ മരി

single-img
11 November 2012

ശ്രീലങ്കയിലെ വെലിക്കട ജയിലില്‍ തടവുകാരും പോലീസും തമ്മിലുണ്ടായ വെടിവയ്പില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 27 പേര്‍ മരിച്ചു. 42 പേര്‍ക്കു പരിക്കേറ്റു. ജയിലില്‍ കഴിയുന്ന ഏഴു മലയാളികളുള്‍പ്പെടെ 33 ഇന്ത്യക്കാരും സുരക്ഷിതരാണെന്നു ശ്രീലങ്കയിലെ ഇന്ത്യ ന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇവരില്‍ 34 പേര്‍ തടവുശിക്ഷ അനുഭവിക്കുന്നവരും അഞ്ചുപേര്‍ വിചാരണത്തടവുകാരുമാണ്.

മൊബൈല്‍ ഫോണുകളും ലഹരിമരുന്നുകളും ഒളിപ്പിച്ചിട്ടുണെ്ടന്ന രഹസ്യവിവരത്തെത്തുടര്‍ന്നു ജയിലില്‍ പരിശോധനയ്‌ക്കെത്തിയ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും ജയില്‍പുള്ളികളുമാണ് ഏറ്റുമുട്ടിയത്. പരിശോധനയില്‍ രോഷംപൂണ്ട തടവുകാര്‍ ആയുധപ്പുര തകര്‍ത്തു തോക്കുകള്‍ കൈക്കലാക്കി ടെറസിലേക്ക് ഓടിക്കയറി പോലീസുകാര്‍ക്കെതിരേ വെടിയുതിര്‍ക്കുകയായിരുന്നു.

ജയിലിനു പുറത്തിറങ്ങിയ പോലീസ് സംഘത്തിനു നേര്‍ക്കു തടവുകാര്‍ കല്ലെറിയാന്‍ തുടങ്ങിയതോടെ പോലീസ് ഇവര്‍ക്കുനേരേ നിറയൊഴിച്ചു. മണിക്കൂറുകളോളം ജയിലിനുള്ളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെങ്കിലും സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ അവസരോചിത ഇടപെടല്‍മൂലം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി.