ഇന്ത്യ- പാക് ലോകകപ്പ് സെമിയില്‍ ഒത്തുകളി നടന്നുവെന്ന് വെളിപ്പെടുത്തല്‍

single-img
11 November 2012

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30ന് മൊഹാലിയില്‍ നടന്ന ഇന്ത്യ- പാക്കിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. പ്രമുഖ സ്‌പോട്‌സ് ലേഖകനായ എഡ് ഹോക്കിന്‍സാണ് വന്‍വിവാദമായേക്കാവുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ഹോക്കിന്‍സിന്റെ ‘ബുക്കി ഗാംബ്ലെര്‍ ഫിക്‌സര്‍ സ്‌പൈ’ എന്ന പുതിയ പുസ്തകത്തിലൂടെയാണ് ലോകകപ്പ് സെമിയില്‍ ഒത്തുകളി നടന്നുവെന്ന് അവകാശപ്പെടുന്നത്. സച്ചിന്‍ 85 റണ്‍സെടുത്തു മാന്‍ ഓഫ് ദ മാച്ചായ മത്സരത്തില്‍ പാക്കിസ്ഥാനെ 29 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ സച്ചിനെ പുറത്താക്കാന്‍ ലഭിച്ച നാലു അവസരങ്ങള്‍ പാക് താരങ്ങള്‍ നഷ്ടപ്പെടുത്തിയതായും ഹോക്കിന്‍ ചൂണ്ടിക്കാട്ടുന്നു. ഹോക്കിന്‍സിന്റെ ബുക്കിലെ വെളിപ്പെടുത്തലുകള്‍ ഡെയ്‌ലി മെയില്‍ പത്രമാണ് പുറത്തുവിട്ടത്. നേരത്തെ ഇന്ത്യ- പാക് ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാന്‍ ടീം ഒത്തുകളിക്കുകയായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. സച്ചിന്റെ ക്യാച്ച് നാല് തവണ നഷ്ടപ്പെടുത്തിയതും ഫീല്‍ഡിംഗിലെ പിഴവുകളുമാണ് പാക് ടീമിന് വിനയായത് എന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്താര്‍ എന്നയാള്‍ പാക് ഹൈക്കോടതിയെ സമീപിച്ചിരുന്നു.