അഴിമതി അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടി തകരും: ഹൂ ജിന്‍ടാവോ

single-img
9 November 2012

അഴിമതി നിര്‍മാര്‍ജനം ചെയ്തു സംശുദ്ധ ഭരണം കാഴ്ചവയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും രാഷ്ട്രവും നാമാവശേഷമാകുമെന്നു സ്ഥാനമൊഴിയുന്ന ചൈനീസ് പ്രസിഡന്റ് ഹൂ ജിന്‍ടാവോ മുന്നറിയിപ്പു നല്‍കി. ചൈനയില്‍ സി ജിന്‍പിംഗിന്റെ നേതൃത്വത്തിലുള്ള പുതുതലമുറ നേതാക്കള്‍ക്ക് അധികാരം കൈമാറുന്നതിനു ചേര്‍ന്ന പതിനെട്ടാം കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍( സിപിസി) പ്രസംഗിക്കുകയായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറികൂടിയായ ജിന്‍ടാവോ. അഭൂതപൂര്‍വമായ സുരക്ഷാ ഏര്‍പ്പാടുകളോടെ ബെയ്ജിംഗില്‍ ഗ്രേറ്റ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ 2270 ഡലിഗേറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം 14നു സമാപിക്കും. ഹൂ ജിന്‍ടാവോയുടെ ഭരണത്തില്‍ ഒരു ദശകത്തിനുള്ളില്‍ ചൈന വന്‍ സാമ്പത്തിക പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി.