താജ് ഇടനാഴിക്കേസ്: മായാവതിക്കെതിരായ ഹര്‍ജി തള്ളി

single-img
5 November 2012

ഏറെ വിവാദമായ താജ് ഇടനാഴിക്കേസില്‍ മായാവതിക്കെതിരായ വിചാരണ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ച് തള്ളി. 2007 ല്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ടി.വി രാജേശ്വര്‍ മായാവതിയെയും അടുത്ത സഹായി നസീമുദ്ദീന്‍ സിദ്ധിഖിയെയും പ്രോസിക്യൂട്ട് ചെയ്യുന്നത് തടഞ്ഞിരുന്നു. 17 കോടി രൂപയുടെ അഴിമതിക്കേസില്‍ മായാവതിക്കെതിരായ സിബിഐ അന്വേഷണം ഇതോടെ നിലയ്ക്കുകയും ചെയ്തു. ഇതിനെതിരേയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. പൊതുപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സിബിഐയ്ക്ക് അനുമതി ആവശ്യമില്ലെന്നും നിരവധി കേസുകളിലെ സുപ്രീംകോടതി വിധികളില്‍ ഇക്കാര്യം വ്യക്തമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. 2002 ലാണ് താജ് മഹലിന്റെ പരിസരപ്രദേശങ്ങള്‍ മോടിപിടിപ്പിക്കാന്‍ താജ് ഇടനാഴി പദ്ധതിക്ക് മായാവതി തുടക്കമിട്ടത്.