ആരോപണങ്ങള്‍ക്കു മറുപടിയുമായി കോണ്‍ഗ്രസിന്റെ വമ്പന്‍ റാലി

single-img
4 November 2012

ഡല്‍ഹി രാംലീല മൈതാനിയില്‍ റാലികള്‍ നടത്തിയും ഉപവാസമനുഷ്ഠിച്ചും അഴിമതിയാരോപണത്തിന്റെ പുകപടലമുയര്‍ത്തി സംശയാന്തരീക്ഷം സൃഷ്ടിച്ചവര്‍ക്കെതിരേ അതേ മൈതാനിയില്‍തന്നെ വന്‍ റാലി നടത്തി ആരോപണങ്ങള്‍ക്ക് ആരോപണങ്ങളിലൂടെ കോണ്‍ഗ്രസ് മറുപടി നല്‍കി. അഴിമതിയില്‍ മുങ്ങിത്താണവരാണ് അഴിമതിക്കെതിരേ പ്രസംഗിക്കുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാംലീല മൈതാനിയില്‍ പാര്‍ട്ടി ഇന്നലെ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞു. ചില്ലറവ്യാപാര രംഗത്തു വിദേശനിക്ഷേപം അനുവദിച്ചതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഗുണഫലങ്ങളെക്കുറിച്ചു വിശദീകരിച്ചും ഇതിനെതിരേ ആരോപണങ്ങളുയര്‍ത്തിയ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചും നടത്തിയ റാലി കോണ്‍ഗ്രസിന്റെ വലിയ ശക്തിപ്രകടനമായി മാറി. കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റുമാര്‍ മുതലുള്ള പതിനായിരക്കണക്കിനു നേതാക്കളെ രാംലീല മൈതാനിയില്‍ അണിനിരത്തി സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കെതിരേയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്കു കോണ്‍ഗ്രസ് ശക്തമായ മറുപടിയാണു നല്‍കിയത്.