ലിസി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

single-img
2 November 2012

പിതാവിന് ജീവനാംശവും ചികിത്സാച്ചെലവും നല്‍കണമെന്ന ഉത്തരവ് പാലിക്കപ്പെട്ടില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയില്‍ മുന്‍ ചലച്ചിത്രനടി ലിസി പ്രിയദര്‍ശനും എറണാകുളം ജില്ലാ കളക്ടറും നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവ്.

2007ലെ മാതാപിതാക്കളെ സംരക്ഷിക്കല്‍ നിയമപ്രകാരം ലിസിയുടെ പിതാവ് എന്‍.ഡി. വര്‍ക്കി മെയ്ന്റനന്‍സ് ട്രൈബ്യൂണലായ മുവാറ്റുപുഴ ആര്‍.ഡി.ഒയ്ക്കു പരാതി നല്‍കിയിരുന്നു. ഏക മകളായ ലിസി മാസം തോറും 4500 രൂപ ചെലവിനും 1000 രൂപ മരുന്നിനും നല്‍കാന്‍ 2011 ജനുവരി 26ന് കോടതി ഉത്തരവിട്ടിരുന്നു.കോടതിയുടെ മുന്‍ ഉത്തരവ് മനപ്പൂര്‍വം നടപ്പാക്കാത്തതിന്റെ പേരില്‍ ശിക്ഷിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കാനാണു നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

മുൻ ഉത്തരവ് പ്രകാരമുള്ള പണം കൈമാറാതെ മൂവാറ്റുപുഴ ആർഡിഒയോട് ലിസിയുടെ പരാതി പരിഗണിക്കാൻ കളക്ടർ നിർദ്ദേശിച്ചിരുന്നു.കളക്ടറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് കോടതി പറഞ്ഞു