വിരമിച്ച അര്‍ധസൈനികര്‍ക്ക്‌ വിമുക്തഭട പദവി

single-img
2 November 2012

സി.ആര്‍.പി.എഫ്‌, ബി.എസ്‌.എഫ്‌, സി.ഐ.എസ്‌.എഫ്‌, ഐ.ടി.ബി.പി, എസ്‌.എസ്‌.ബി എന്നീ കേന്ദ്ര അര്‍ധസൈനിക സേനകളില്‍ നിന്ന്‌ വിരമിച്ചവര്‍ക്കും വിമുക്തഭടന്‍മാര്‍ക്കുള്ള പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വ്യാഴാഴ്‌ച ചേര്‍ന്ന യോഗത്തിലാണ്‌ ഈ തീരുമാനമുണ്ടായതെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. കേന്ദ്രസേനാ വിഭാഗത്തില്‍ നിന്നും വിരമിച്ച നാലുലക്ഷത്തോളം പേര്‍ക്ക്‌ തീരുമാനം ഗുണംചെയ്യും. ‘ വിമുക്ത കേന്ദ്ര പോലീസ്‌ സേനാംഗം’ എന്ന്‌ അറിയപ്പെടുന്ന ഇവര്‍ക്ക്‌ സര്‍ക്കാര്‍ കാന്റീനുകളിലും ഹോസ്‌പിറ്റലുകളിലും തുല്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നുംആഭ്യന്തരമന്ത്രി പറഞ്ഞു.