ഫറൂഖാബാദില്‍ കോണ്‍ഗ്രസ് – ഐഎസി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

single-img
1 November 2012

അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ (ഐഎസി) പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഫറൂഖാബാദില്‍ ഏറ്റുമുട്ടി. കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ രാജി ആവശ്യപ്പെട്ട് ചലോ ഫറൂഖാബാദ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേജരിവാള്‍ അനുകൂലികള്‍ പ്രകടനവുമായി എത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കിസാന്‍ മഹാന്‍ സഭ പ്രവര്‍ത്തകര്‍ കേജരിവാളിനെതിരേ രംഗത്തെത്തി. ഇതിനിടെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.