രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് ജപ്പാനില്‍ കണ്‌ടെത്തി

single-img
31 October 2012

രണ്ടാം ലോകയുദ്ധകാലത്ത് ഉപേക്ഷിച്ചതെന്ന് ജപ്പാനില്‍ സംശയിക്കുന്ന നിര്‍വീര്യമാക്കാത്ത ബോംബ് കണ്‌ടെത്തി. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ സെന്‍ഡായ് വിമാനത്താവളത്തിനു സമീപമാണ് ബോംബ് കണ്‌ടെത്തിയത്. ഇതേത്തുടര്‍ന്ന് വിമാനത്താവളം അടച്ചു. റണ്‍വേയ്ക്കു സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ബോംബ് കണ്‌ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. 250 കിലോഗ്രാം ഭാരമുള്ള പടുകൂറ്റന്‍ ബോംബാണ് മണ്ണിനടിയില്‍ നിന്നു കണ്‌ടെടുത്തത്. ഇതേത്തുടര്‍ന്ന് ഉടന്‍ വിമാനത്താവളം ഒഴിപ്പിച്ചു. മുഴുവന്‍ വിമാനങ്ങളും റദ്ദാക്കി. 92 വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.