ഇറാന്‍ അണ്വായുധ മോഹം തത്കാലം ഉപേക്ഷിച്ചതായി ഇസ്രയേല്‍

single-img
31 October 2012

അണ്വായുധം നിര്‍മിക്കാനുള്ള മോഹം ഇറാന്‍ തത്കാലം മാറ്റിവച്ചതായി ഇസ്രേലി പ്രതിരോധമന്ത്രി യെഹൂദ് ബറാക്. ഭാഗികമായി സംപുഷ്ടീകരിച്ച യുറേനിയം ഇന്ധനത്തിന്റെ മൂന്നിലൊന്നു ഭാഗവും സിവിലിയന്‍ ആവശ്യങ്ങള്‍ക്കു വിനിയോഗിക്കാന്‍ ഇറാന്‍ ഈ വര്‍ഷമാദ്യം തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇറാന്‍ വിഷയത്തില്‍ സത്വര പ്രതിസന്ധി നീങ്ങിയതായും ബ്രിട്ടീഷ് ദിനപത്രം ടെലിഗ്രാഫിനു നല്കിയ അഭിമുഖത്തില്‍ യഹൂദ് ബറാക് പറഞ്ഞു. എന്നാല്‍ ഇറാന്റെ നടപടി താത്കാലികം മാത്രമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.