ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ടുമുങ്ങി 120 പേരെ കാണാതായി

single-img
31 October 2012

കലാപം നടക്കുന്ന മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യ മുസ്‌ലിം അഭയാര്‍ഥികളുമായി മലേഷ്യയിലേക്കു പോയ ബോട്ടു മുങ്ങി 120 പേരെ കാണാതായി. രണ്ടു ദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലിലാണു ബോട്ടു മുങ്ങിയത്. അപകടത്തില്‍പെട്ട 13 പേരെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശ് പോലീസ് അറിയിച്ചു. വര്‍ഗീയ കലാപത്തെ തുടര്‍ന്ന് മ്യാന്‍മാറില്‍ നിന്ന് 20,000 മുസ്‌ലിങ്ങളാണ് കഴിഞ്ഞ 10 ദിവസത്തിനിടെ പലായനം ചെയ്തത്. മ്യാന്‍മാറിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ബുദ്ധവിശ്വാസികളും റോഹിംഗ്യ മുസ്‌ലിം വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 84 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബുദ്ധമത വിശ്വാസിയായ സ്ത്രീ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മേഖലയില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്.