കൊച്ചി മെട്രോ; പ്രതീക്ഷകള്‍ കരിയുന്നു

single-img
29 October 2012

കൊട്ടിഘോഷിക്കപ്പെട്ട കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ ഉറപ്പായില്ല. ഇതോടെ കേരളത്തിന്റെ വികസന സംരംഭം വീണ്ടും അനിശ്ചിതത്വത്തിലായി. മെട്രോ നിര്‍മാണം ഡിഎംആര്‍സി ഏറ്റെടുക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥുമായും ഡല്‍ഹി മുഖ്യമന്തി ഷീല ദീക്ഷിതുമായും ചര്‍ച്ച നടത്തിയെങ്കിലും ഒരു ഉറപ്പും ലഭിച്ചില്ല. ഡല്‍ഹിക്കു പുറത്തുള്ള മെട്രോ പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഡിഎംആര്‍സിക്കുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കമല്‍നാഥ് മുഖ്യമന്ത്രിയെ അറിയിച്ചു.

ഡല്‍ഹിക്കു പുറത്തുള്ള ജോലികള്‍ ഏറ്റെടുക്കണമെങ്കില്‍ ഡിഎംആര്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി വേണമെന്ന തീരുമാനം മാത്രമാണ് ഇപ്പോഴത്തെ പ്രശ്‌നം. എന്നാല്‍ ഇതു ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ വെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ ആവശ്യം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു കമല്‍നാഥ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനന്തര നടപടികള്‍ ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.