കൊടിക്കുന്നിലും തരൂരും സത്യപ്രതിജ്ഞ ചെയ്തു

single-img
28 October 2012

കേന്ദ്രമന്ത്രിസഭ അഴിച്ച് പണിയുന്നതിന്റെ ഭാഗമായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നു.കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നിലും തരൂരും ഉൾപ്പെടെ ഉള്‍പ്പെടെ 22 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.കെ.റഹ്മാന്‍ ഖാന്‍, ദിന്‍ഷാ പട്ടേല്‍, അജയ് മാക്കന്‍, പള്ളം രാജു, അശ്വനി കുമാര്‍, ഹരീഷ് റാവത്, ചന്ദ്രേഷ് കുമാരി കട്ടോച് എന്നിവരാണ് പുതിയ കാബിനറ്റ് മന്ത്രിമാര്‍. മനീഷ് തിവാരി, സിനിമാതാരവും ആന്ധ്രയില്‍ നിന്നുള്ള എം.പിയുമായ ചിരഞ്ജീവി എന്നിവര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കൊടിക്കുന്നിലിന്റെ മന്ത്രിസ്ഥാനം ദളിത് സമുദായത്തിന് ലഭിച്ച അംഗീകാരമാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

 

രാഷ്ട്രപതി ഭവനില്‍ രാവിലെ 11.30 ന് ആരംഭിച്ച ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മറ്റ് കേന്ദ്രമന്ത്രിമാര്‍, രാഹുല്‍ഗാന്ധി, പ്രതിപക്ഷത്തെ മറ്റ് നേതാക്കള്‍ എന്നിവരും പങ്കെടുത്തു. കൊടിക്കുന്നിലും തരൂരും സത്യപ്രതിജ്ഞ ചെയ്തതോടെ കേരളത്തിനു കേന്ദ്ര മന്ത്രി സഭയിൽ റെക്കോർഡ് ഭൂരിപക്ഷമായി.എട്ട് കേന്ദ്രമന്ത്രിമാരാണു കേരളത്തിനുള്ളത്