വധേര-ഡിഎല്‍എഫ് ഇടപാടില്‍ അപാകതയില്ല: ഹരിയാന സര്‍ക്കാര്‍

single-img
27 October 2012

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയും റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ഡിഎല്‍എഫുമായുള്ള ഭൂമി ഇടപാടില്‍ അപാകതയില്ലെന്നു ഹരിയാന സര്‍ക്കാര്‍. ഗുഡ്ഗാവ്, ഫരീദാബാദ്, പല്‍വാല്‍, മേവാത് എന്നിവിടങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ നടത്തിയ അന്വേഷണത്തിനുശേഷം നല്‍കിയ റിപ്പോര്‍ട്ടിലാണു വധേരയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ഭൂമി ഇടപാടില്‍ ഏതെങ്കിലുമൊന്നില്‍ വസ്തുവിന്റെ വില കുറച്ചു കാണിക്കുകയോ കൃത്രിമത്വം കാണിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഹസന്‍പൂരില്‍ 74 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതു സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി അടച്ചശേഷമാണ്. മറ്റൊരിടത്ത് ഒന്‍പത് ഏക്കര്‍ ഭൂമി വാങ്ങിയതില്‍ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ 2.21 ലക്ഷം രൂപ വധേര അടച്ചിട്ടുണെ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.