വിഷ്ണുവേഷം തുണച്ചില്ല; ശ്രീശാന്തിനെ കോണ്‍ട്രക്ടില്‍ നിന്നും ഒഴിവാക്കി

single-img
27 October 2012

ഗുരുവായൂരമ്പലത്തില്‍ വിഷ്ണുവേഷം കെട്ടി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മലയാളിയായ പേസര്‍ എസ്. ശ്രീശാന്തിനെ ബിസിസിഐ കോണ്‍ട്രാക്റ്റില്‍നിന്നും ഒഴിവാക്കി. കഴിഞ്ഞ സീസണില്‍ സി ഗ്രേഡിലായിരുന്നു ശ്രീശാന്ത്. അതേസമയം ഇന്ത്യയുടെ സീനിയര്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ ബിസിസിഐ ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി. കളിക്കാര്‍ക്കുള്ള എ ഗ്രേഡ്് കോണ്‍ട്രാക്റ്റില്‍നിന്നും ഹര്‍ഭജനെ ബി ഗ്രേഡിലേക്കു മാറ്റി പകരം ആര്‍. അശ്വിനെ എ ഗ്രേഡിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഹര്‍ഭജനൊപ്പം പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയും എ ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്ക് തരംതാഴ്ത്തപ്പെട്ടു. ബിസിസിഐയുടെ എ ഗ്രേഡ് കളിക്കാരുടെ ലിസ്റ്റില്‍ ഇപ്രാവശ്യം ഒമ്പതു പേരാണുള്ളത്. കഴിഞ്ഞ വര്‍ഷം 12 പേരായിരുന്നു എ ഗ്രേഡിലുണ്ടായിരുന്നത്. അതില്‍ രാഹുല്‍ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും ഈ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. എ ഗ്രേഡിലുള്ള കളിക്കാര്‍ക്ക് വര്‍ഷം ഒരു കോടിയും ബി ഗ്രേഡിലുജള്ളവര്‍ക്ക് 50 ലക്ഷവും സി ഗ്രേഡിലുള്ളവര്‍ക്ക് 25 ലക്ഷവുമാണ് പ്രതിഫലം.