കൃഷിഭൂമി ഏറ്റെടുക്കല്‍: പരിശോധനയ്ക്കു ജനകീയസമിതി വേണെ്ടന്നു ടി.എന്‍. പ്രതാപന്‍

single-img
26 October 2012

ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ നിലവിലുള്ള 2003 ലെ ഇഎഫ്എല്‍ (ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) നിയമം ഭേദഗതി ചെയ്താല്‍ സര്‍ക്കാരിന്റെ 14,000 ഹെക്ടര്‍ ജൈവസമൃദ്ധഭൂമി വന്‍കിട തോട്ടമുടമകളുടെ കൈയിലാകുമെന്നു ടി.എന്‍. പ്രതാപന്‍ എംഎല്‍എ. നിയമം ഭേദഗതി ചെയ്താല്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ തോല്ക്കുമെന്നും പ്രതാപന്‍ മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നെല്ലിയാമ്പതി ഹരിത രാഷ്ട്രീയ വിവാദത്തിനു പിന്നാലെയാണ് നിയമഭേദഗതിക്കെതിരേ പ്രതാപന്‍ രംഗത്തുവരുന്നത്.