എസ്.എം. കൃഷ്ണ രാജിവെച്ചു; കൊടിക്കുന്നില്‍ കേന്ദ്രമന്ത്രിയാകും

single-img
26 October 2012

കേന്ദ്രത്തില്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്കു മുന്നോടിയായി വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ രാജിസമര്‍പ്പിച്ചു. പ്രധാനമന്ത്രി രാജി സ്വീകരിച്ചു.വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അംബികാസോണി, സാമൂഹ്യനീതി ശാക്തീകരണ മന്ത്രി മുകുള്‍ വാസ്‌നിക്, സഹമന്ത്രി മഹാദേവ് ഖണ്ഡേല എന്നിവര്‍ രാജിസന്നദ്ധത അറിയിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് സോണിയയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമായിരുന്നു കൃഷ്ണയുടെ രാജി. അദ്ദേഹം ഇനി കര്‍ണാടക രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കും. ഞായറാഴ്ച രാവിലെയാണു മന്ത്രിസഭാ അഴിച്ചുപണി. ഉച്ചയ്ക്കു പ്രധാനമന്ത്രി ലാവോസിലേക്കു യാത്ര തിരിക്കും. ആ യാത്രയില്‍ പോകാനിരുന്നതാണു കൃഷ്ണയും. ഇന്നലെയാണ് അദ്ദേഹം ദൗത്യം മാറ്റിയത്. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ കൃഷ്ണ പരാജയമായ സ്ഥാനമാറ്റത്തിനു കാരണമായി. ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കാന്‍ മാറുന്നു എന്നാണ് എണ്‍പതുകാരനായ കൃഷ്ണ പറഞ്ഞത്.കൃഷ്ണ രാജിവച്ച ഒഴിവിലേക്കു വാണിജ്യമന്ത്രി ആനന്ദ് ശര്‍മയെയോ ആരോഗ്യമന്ത്രി ഗുലാംനബി ആസാദിനെയോ നിയോഗിക്കുമെന്നാണു സൂചന.

കൊടിക്കുന്നില്‍ സുരേഷി എംപി യെ മന്ത്രിസഭയിലേക്ക് പരിഗണിലക്കുമെന്നുള്ള കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പാര്‍ട്ടി എല്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി മാധ്യമങ്ങളോടു പറഞ്ഞു. ഞായറാഴ്ച ഡല്‍ഹിയില്‍ തന്നെ ഉണ്ടാകണമെന്ന നിര്‍ദേശം തനിക്കു ലഭിച്ചിട്ടുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി.