ശാന്തിഭൂവിലെ ഹരിതമേഖല

single-img
25 October 2012

ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കുന്നത്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എന്നിവ സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് 2010 ന്റെ അവസാനദിനങ്ങള്‍ രാജ്യം സാക്ഷ്യം വഹിച്ചത്. കേന്നു്ര – സംസ്ഥാന സര്‍ക്കാറുകളെ മുള്‍മുനയില്‍ നിര്‍ത്തുന്ന കാര്‍ഷിക മേഖലയിലെ ഈ പ്രതിസന്ധികള്‍ക്ക് ദേശീയ തലത്തിലും പ്രാദേശീക തലത്തിലൂം ഒരു പോലെ പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഈ വിഷയങ്ങളില്‍ മാധ്യമങ്ങളിലൂടെ വന്ന റിപ്പോര്‍ട്ടുകള്‍ കാര്‍ഷീക മേഖലയുടെ സ്വയം പര്യാപ്തത സംബന്ധിച്ച് സാധാരണക്കാര്‍ക്കിടയില്‍ പോലും വീണ്ടുവിചാരത്തിന് വഴിതെളിച്ചിരിക്കുകയാണ്.

കാര്‍ഷീക മേഖലയിലെ സ്വയം പര്യാപ്തതയെപ്പറ്റി ഒരോ കുടുംവും ഗൗരവമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. രാസവളപ്രയോഗങ്ങളോ കീടനാശിനി പ്രയോഗങ്ങളോ ഇല്ലാതെ
ജൈവകൃഷിരീതികളെ മാത്രം അവലംഭിച്ച് ഒരു ദേശത്തിന്റെയാകമാനം കാര്‍ഷിക സ്വയം
പരാപ്തതയിലേയ്ക്ക് ചുവടുവയ്ക്കുന്ന ശാന്തിഗിരിയിലെ കാര്‍ഷികമേഖലകളെ മാതൃകയാക്കുക എന്നതാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് ഏറ്റവും നല്ല പരിഹാരം.

മാനവരാശിയ്ക്ക് ആരാധനയ്ക്കായ് സമര്‍പ്പിച്ച ഗുരുവിന്റെ താമര പര്‍ണശാല ദര്‍ശിക്കുന്നതിനായി ആശ്രമത്തില്‍ എത്തിച്ചേരുന്ന സന്ദര്‍ശകര്‍ ഉള്‍പ്പടെ 6000 ലധികം വരുന്ന
ആളുകള്‍ക്കായി ഒരുക്കുന്ന അന്നദാനത്തിനും, അതുപോലെതന്നെ സമീപ വാസികള്‍ക്ക് മിതമായ നിരക്കിലും ഗുണനിലവാരമുളള വിളകള്‍ ജൈവകാര്‍ഷിക രീതിയിലൂടെ നല്‍കാന്‍
കഴിയുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. കാര്‍ഷീകമേഖലയുടെ അഭിവൃത്തിയ്ക്ക് ജനകീയ കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് ശാന്തിഗിരിയിലെ കാര്‍ഷിക മേഖലയുടെ വിജയം
ചൂണ്ടിക്കാണിക്കുന്നു. ആശ്രമ പരിസരത്തുളള 50 ഏക്കറിലേറെ വരുന്ന അഗ്രിക്കള്‍ച്ചര്‍സോണില്‍ ഒരുക്കുന്ന ജൈവകൃഷി ഈ നാടിന്റെ സാംസ്‌കാരിക തനിമയാണ് വിളിച്ചോ
തുന്നത്.

സന്ന്യാസിമാരുടെ മേല്‍നോട്ടത്തില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ആശ്രമത്തിന്റെ ഒരു ധര്‍മമായി ഏറ്റെടുത്തുകൊണ്ട് ശാസ്ത്രരംഗത്തെ ആധുനീക മാര്‍ഗങ്ങളെ ഉപയോഗപ്പെ
ടുത്തിയാണ് കാര്‍ഷികരംഗത്ത് ചുവടുവയ്ക്കുന്നത്. ശാന്തിഗിരി അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍, കാര്‍ഷിക സര്‍വകലാശാ
ലകള്‍, മറ്റ് ഏജന്‍സികള്‍ മുതലായവയുടെ സഹകരണത്തോടെയാണ് സംസ്ഥനത്തെ എല്ലാ ജില്ലകളിലും വിപൂലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍, ഫ്‌ളോറികള്‍ച്ചര്‍, ഹെര്‍ബല്‍ ഗാര്‍ഡന്‍, പാഡി കള്‍ട്ടിവേഷന്‍, പ്ലാന്റേഷന്‍, ശാന്തിഗിരി അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ശാന്തിഗിരി ഡയറി ഡിവിഷന്‍, കൂണ്‍കൃഷി – പൊതു
ജനങ്ങള്‍ക്കായ് പരിശീലന ക്ലാസ്, മഴവെളള സംഭരണം എന്നിങ്ങനെ വിപൂലമായ മേഖലകളില്‍ വ്യാപിച്ചുനില്‍ക്കുന്നു. മനുഷനും പ്രകൃതിയുമായുളള ഹൃദയാടുപ്പം വ്യക്തമാ
ക്കുന്ന ഹരിതാഭമായ ഈ പ്രദേശത്തെ കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേക അനുഭവമാണ് നല്‍കുന്നത്.

ശാന്തിഗിരി തിരുവനന്തപുരം ആശ്രമം സ്ഥിതിചെയ്യുന്ന പോത്തന്‍കോടും സമീപ പ്രദേശങ്ങളിലുമായി ഏക്കറു കണക്കിന് വ്യാപിച്ചു നില്‍ക്കുന്ന കൃഷിഭൂമിയില്‍ വിവിധ ഇനം
പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും കൃഷി ചെയ്യുന്നതിന് വേണ്ട ആധുനീക സജീകരണങ്ങള്‍ ഒരുക്കിയിട്ടു്. ജൈവകാര്‍ഷികരീതിയ്ക്ക് അനിയോജ്യമായി മണ്ണിനെ ഒരുക്കിയാണ് വിപൂലമായ രീതിയില്‍ കൃഷി നടത്തുന്നത്. തേനീച്ച വളര്‍ത്തല്‍ , ഡയറി ഫാം, ജൈവവൈവിധ്യങ്ങള്‍ അടങ്ങിയ ഔഷധത്തോട്ടം, കൂണ്‍കൃഷി, ജൈവവള നിര്‍മാണ യൂണിറ്റ് എന്നിവയും അനുബന്ധമായി പ്രവര്‍ത്തിക്കു്‌നുണ്ട്്. പച്ചക്കറി വിത്ത് ഉല്‍പാദനം, വിത്തു സംഭരണം, പുതിയ ഉദ്യാനങ്ങളുടെ സ്ഥാപനം, തോട്ടകളുടെ പുനരുദ്ധാരണം, ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, ജൈവകൃഷി, ചെറുകിട നേഴ്‌സറികള്‍, ടിഷ്യൂകള്‍ച്ചര്‍ യൂണിറ്റുകള്‍, തേനീച്ച വളര്‍ത്തല്‍, ഫ്‌ളോറികള്‍ച്ചര്‍, ഡയറി ഫാം, ജൈവവള നിര്‍മാണയൂണിറ്റ് എന്നീ 12 ഇന പദ്ധതികള്‍ക്കാണ് അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ ് ഏറ്റവും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

ശാന്തിഗിരിയുടെ ആശ്രമം ബ്രാഞ്ചുകള്‍ സ്ഥിതി ചെയ്യുന്ന കണ്ണൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കിയിലെ കല്ലാര്‍, കുമളി എന്നീ സ്ഥല
ങ്ങള്‍, കോട്ടയം, പത്തനംതിട്ട (കോന്നി) ജില്ലകളിലായി ആകെ 100 ഏക്കറിലേറെ കൃഷിഭൂമികളില്‍ നാളികേരം, കിഴങ്ങുവര്‍ഗങ്ങള്‍, നെല്ല്, ഫലപുഷ്പങ്ങള്‍, റബ്ബര്‍, കുരുമുളക്,
കാപ്പി, ഏലം തുടങ്ങി കാലവസ്ഥയ്ക്ക് അനിയോജ്യമായ കൃഷികള്‍ നടന്നുവരുന്നു.

ജൈവകൃഷിയില്‍ കേരളത്തിന് മാതൃക

മണ്ണിനെയും കാര്‍ഷിക വിളകളെയും അതിരറ്റു സ്‌നേഹിക്കാന്‍ ഒരു മനസ്സുണ്ടായാല്‍ മതി ഏതു മണ്ണിലും ഏതു കാലാവസ്ഥയിലും നീറുമേനി വിളയുന്ന പുണ്യഭൂമിയായി
മാറും എന്ന തിരിച്ചറിവാണ് ശാന്തിഗിരിയിലെ കൃഷിയിടങ്ങളില്‍ ഒരിക്കലെങ്കിലും വന്നിട്ടുളളവര്‍ക്ക് ലഭിക്കുക. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ് കീഴ്ക്കാംതൂക്കായി കിടന്നിരുന്ന ഈ ഭൂമി
അക്ഷരാര്‍ത്ഥത്തില്‍ പൊന്നു വിളയിക്കുന്ന മണ്ണാണ്.
വാഴയും, കപ്പയും തല ഉയര്‍ത്തി നില്‍ക്കുന്ന, പയറും, പടവലവും, പാവലും ആകാശത്തേയ്ക്കു ചിറകു വിരിച്ചു നില്‍ക്കുന്ന ഈ മണ്ണില്‍ ഉയരുന്നത് കാര്‍ഷീക കേരളത്തിന്റെ
ഹൃദയത്തുടിപ്പാണെന്ന് നിസംശയം പറയാം. ചേന, ചേമ്പ്, കാച്ചില്‍, വെളളരി, മഞ്ഞള്‍, ഇഞ്ചി, ചെറുവളളിക്കിഴങ്ങ് തുടങ്ങിയ ഇടകൃഷിയും ഈ മണ്ണില്‍ 100 മേനിയായി വിളയും. ജൈവവളത്തെയും ചെറിയ രണ്ടു ജലസ്രോതസ്സിനെയും മാത്രം ആശ്രയിച്ചാണ് ഈ മണ്ണില്‍ കൃഷി ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അവിശ്വസിച്ചേയ്ക്കും. എന്നാല്‍ ഈ കാര്‍ഷിക ഭൂമി സന്ദര്‍ശിക്കുന്ന
വര്‍ക്ക് ഇത് ബോധ്യമാകും. കൃഷിഭൂമിയുടെ ഒരറ്റത്തുളള ജൈവവള പ്ലാന്റില്‍ നിന്നുമാണ് കൃഷിഭൂമിക്കാവശ്യമുളള വളം ഒരുക്കുന്നത്. മിച്ചം വരുന്ന ജൈവവളം ശാന്തിഗിരിയുടെ
മറ്റു കൃഷിഭുമിയില്‍ ഉപയോഗിച്ചു വരുന്നു.

ജൈവവളം ഉപയോഗിക്കുന്നതിലൂടെ പയറും പടവലവും പാവലുമൊക്കെ 4 മുതല്‍ 5 മാസം വരെ നല്ല വിളവു നല്‍കുന്നു എന്ന് വെളളായണി അഗ്രിക്കള്‍ച്ചര്‍ കോളേജ് മുന്‍
ഡയറക്ടറും ശാന്തിഗിരി അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ ് ഡപ്യൂട്ടി ജനറല്‍ മാനേജരുമായ ഡോ. എസ് ജനാര്‍ദ്ദനന്‍ പിളള സാക്ഷ്യപ്പെടുത്തുന്നു. മഴയെ ആശ്രയിച്ച് മേടം പകുതിയോടെ കാര്‍ഷിക വൃത്തി ആരംഭിച്ച് മഞ്ഞു കാലം പിന്നിടും വരെ കാര്‍ഷിക സമൃദ്ധിനേടുകയും, വൃശ്ചികം ധനു മാസമാകടുത്ത വേനല്‍ക്കാലമെത്തുമ്പോള്‍ അടുത്ത കൃഷി
ക്ക് വേണ്ടി നിലമൊരുക്കുകയും ചെയ്താണ് മൂന്നു പതിറ്റാിലേറെക്കാലം ഈ മലഞ്ചെരുവ് ആശ്രമത്തിലെത്തുന്ന സന്ദര്‍ശകരുടെ അന്നദാതാവാകുന്നത്. പ്രത്യേകം നിലമൊരുക്കി ആറുമാസം മുന്‍പ് ഇവിടെ വിതച്ച വസുമതി എന്ന കരനെല്ല് വിളവെടുക്കാന്‍ പാകമായിക്കഴിഞ്ഞിരിക്കുന്നു.

വേനല്‍ക്കാലമായാല്‍ കുടിവെളള ക്ഷാമം നേരിടുന്ന ഈ പ്രദേശം കൃഷിഭൂമിയായി ഒരുക്കുന്നതിന് ഒട്ടേറെ പേരുടെ നിരന്തര പരിശ്രമം ഉണ്ടായിട്ടുണ്ട്. മണ്ണൊലിച്ചില്‍ തടയുന്ന
തിനും ജലസേചനത്തിലും ഭൂമിയെ തട്ടുതട്ടായി തിരിക്കുക എന്നതായിരുന്നു ആദ്യം ചെയ്തത്. മഴവെളളം ഭൂമിയിലേയ്ക്ക് ഒലിച്ചിറങ്ങുന്നതിന് ഇത് സഹായകമായി. കൂടാതെ ഇടകൃഷികള്‍ക്കായി തടം എടുക്കുന്നതിലൂടെ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ സാധിക്കും. ജൈവവളത്തിന്റെ ഉപഭോഗം എന്നപോലെ തന്നെ മറ്റു കൃഷികള്‍ക്കു കൃത്യമായ ഇടവേളയിട്ട് പയര്‍ നടുന്നതുമൂലം മണ്ണില്‍ നൈട്രജന്റെ അളവ് കുറയാതെ മൂന്നു വര്‍ഷത്തോളം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് സൈറ്റ് സൂപ്പര്‍വൈസര്‍ ശക്തിധരന്‍ അഭിപ്രായപ്പെടുന്നു. ഒരേക്കര്‍ കൃഷിഭൂമിയില്‍ 350 മുതല്‍ 400 വാഴത്തൈകളും മറ്റ് ഇടകൃഷികളും ചെയ്യാവുന്ന രീതിയിലാണ് കൃഷിനിലം ഒരുക്കിയിരിക്കുന്നത്. കൂടാതെ കപ്പ നടുന്നതിനും സ്ഥലമൊരുക്കിയിട്ടുണ്ട്.

വാഴകള്‍ക്കിടയില്‍ നാലര അടി താഴ്ത്തി ചേമ്പ് ഉള്‍പ്പടെയുളള ഇടകൃഷികള്‍ ചെയ്തുവരുന്നു. മഴവെളളം ഭൂമിയില്‍ നിലനിര്‍ത്തുവാന്‍ ഇത് സഹായകമാകുന്നു. പയര്‍, പടവലം, പാവല്‍, വെളളരി തുടങ്ങി എല്ലാ വിളകള്‍ക്കും ജൈവവളങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് 4-5 മാസം വരെ ഫലം നല്‍കുവാന്‍ സാധിക്കുന്നുണ്ട്. രാസവളമുപയോഗിച്ചാല്‍ ഏതാണ്ട് ഒന്നര രണ്ടു മാസത്തിനുളളില്‍ കൃഷി പൂര്‍ത്തിയാകുമ്പോള്‍ ജൈവവളം ദിര്‍ഘകാല അടിസ്ഥാനത്തില്‍ ഉത്പാദന ക്ഷമത നിലനിര്‍ത്തുവാന്‍ സഹായിക്കുന്നുണ്ട്.

പരിശുദ്ധിയ്ക്കായ് ഒരു പൂന്തോട്ടം

ആത്മീയമായ കര്‍മങ്ങളില്‍ പ്രാമുഖ്യമുളള പുഷ്പത്തിനും പുഷ്പകൃഷിക്കും നിര്‍ണായക സ്ഥാനമാണ് ആശ്രമത്തിന്റെ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ ് നല്‍കുന്നത്. ശാന്തി
ഗിരി ആശ്രമത്തിലും വിവിധ ബ്രാഞ്ചുകളിലും ചെറുതും വലുതുമായ തോതില്‍ വിവിധ സസ്യലതാതികളുടെയും വൈവിധ്യമാര്‍ന്ന ചെടികളുടേയും കൃഷി ചെയ്തുവരുന്നു. മാനസീകവും ആത്മീയവുമായ പരിവര്‍ത്തനത്തിനായി ആശ്രമം സന്ദര്‍ശകരും പുഷ്പകൃഷിയുടെ പരിപാലനത്തിനായി സമയം ചിലവിടാറുണ്ട്്.

സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ശാന്തിഗിരിയുടെ ഉദ്യാനം

പ്രകൃതിയും മനുഷ്യനും തമ്മലുളള നിതാന്ത ബന്ധത്തിന്റെ ഓര്‍മപ്പെടുത്തലെന്നോണം ആശ്രമത്തിലും പരിസരങ്ങളിലൂമായി വിപൂലമായ ഉദ്യാനങ്ങള്‍ രൂപപ്പെടുത്തി സംരക്ഷി
ക്കുന്നതിന് ശാന്തിഗിരി മാതൃകപൂര്‍ണമായ പ്രവര്‍ത്തനമാണ് നിര്‍വഹിക്കുന്നത്. ചെറുതും വലുതുമായ ചെടികളും, പച്ചക്കറിത്തോട്ടങ്ങളും, എല്ലാമടങ്ങിയ ഒട്ടേറെ ഉദ്യാനങ്ങള്‍ ആശ്രമ
ത്തിന്റെ പരിസരത്തെ ഹരിതാഭമാക്കുന്നു. ഉദ്യാന നിര്‍മാണവും ഉദ്യാനകൃഷിയും, അടുക്കളത്തോട്ടവുമെല്ലാം നിത്യോപയോഗ കാര്‍ഷിക ഉത്പന്നങ്ങളുടെ സ്വയം പര്യാപ്തതയ്ക്കുളള ഏറ്റവും നല്ല വഴിയാണെന്ന് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു.

തലമുറകള്‍ക്കായ് ഒരു ഔഷധത്തോട്ടം

ശാന്തിഗിരിയുടെ ആയുര്‍വേദ സിദ്ധ മരുന്നുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന എല്ലാവിധ ഔഷധസസ്യങ്ങള്‍ തനിമ നഷ്ടപ്പെടാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശാന്തിഗിരി ഹെര്‍ബല്‍ ഗാര്‍ഡന്‍ നാലു പതിറ്റാണ്ടുകള്‍ക്കു മുന്നേ നിര്‍മിച്ചൊരുക്കിയത്. തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ്, പാലക്കാട്
ശാന്തിഗിരി ആയുര്‍വേദ കോളേജ് എന്നിവയോട് ചേര്‍ന്ന ഏക്കറുകണക്കിന് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഔഷധത്തോട്ടത്തില്‍ അമൂല്യമായ ഒട്ടേറ ഔഷധ സസ്യങ്ങളെ അതീവശ്രദ്ധയോടെ നിലനിര്‍ത്തിയിട്ടുണ്ട്്.

നാടിന്റെ അഭിവൃത്തിയ്ക്കായ് നെല്‍കൃഷി

മലയാളനാടിന്റെ സാംസ്‌കാരിക പ്രതീകമായ നെല്‍ വയലും കര്‍ഷകനുമെല്ലാം ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടി
രിക്കുന്നു. സാമ്പത്തീകഭാരം മൂലം കര്‍ഷകര്‍ പിന്‍വാങ്ങുന്ന
നെല്‍കൃഷിയെ വീണ്ടും സജീവമാക്കിയെടുക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ അരൂര്‍- ചന്നുിരൂര്‍ മേഖലയിലും, പാലക്കാട് കൊടുമ്പ് മേഖലയിലും ശാന്തിഗിരിയുടെ നേതൃത്വ
ത്തില്‍ ജനകീയ കൂട്ടായ്മ ഒരുക്കി നെല്‍പാടങ്ങളില്‍ വിത്തിറക്കുകയുണ്ടായി. നൂറുമേനി വിളഞ്ഞ നെല്‍പാടം നാടിന്റെ ഉണര്‍വ് പ്രകടമാക്കിക്കൊണ്ട് നടന്ന കൊയ്ത്തുല്‍സവത്തില്‍ മന്ത്രിമാരെയും ജനപ്രതിനിധികളെയും സാക്ഷിയാക്കി കൊയ്‌തെടുത്തതും കേരളം
പത്രങ്ങളിലൂടെ വായിച്ചറിയുകയുണ്ടായി. ജനകീയ കൂട്ടായ്മകള്‍ നാടിന്റെ കാര്‍ഷികമേഖലയെ അഭിവൃത്തിയിലേയ്ക്ക് നയിക്കുന്നതിന്റെ ഏറ്റവും പ്രകടമായ തെളിവായിരുന്നു ഇത്.

നാണ്യം നേടാന്‍ കാര്‍ഷികവിളകള്‍

തെങ്ങ്, ഏലം, കാപ്പി, കുരുമുളക്, എന്നിവയുള്‍പ്പടെ പ്രമുഖ കാര്‍ഷിക വിളകളുടെ ഉത്പാദനത്തിന് അനിയോജ്യമായ സാഹചര്യമൊരിക്കി വിപൂലമായ കാര്‍ഷികമേഖയ്ക്കാണ്
കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, സുല്‍ത്താന്‍ ബത്തേരി, കോട്ടയം, കുമളി, കല്ലാര്‍, കോന്നി എന്നീ സ്ഥലങ്ങളിലുളള ശാന്തിഗിരി ആശ്രമം ബ്രാഞ്ചുകളോട് ചേര്‍ന്നുളള കൃഷിയി
ടങ്ങളില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

പരിശുദ്ധിയുടെ കര്‍മമായി ഗോശാലകള്‍

കേരളത്തില്‍ ലഭ്യമായ വിവിധയിനം കന്നുകാലികള്‍ ഉള്‍ക്കൊളളുന്ന ആശ്രമത്തിലെ ഡയറിഫിന് ആശ്രമത്തിന്റെ കര്‍മമേഖലയില്‍ പ്രമുഖ സ്ഥാനമാണുളളത്. ആശ്രമത്തിന്റെ
തുടക്ക കാലഘട്ടം മുതല്‍ ഏറെ പ്രാധാന്യത്തോടെ നിലനിര്‍ത്തിയ ഗോശാലയില്‍ ഇന്ന് ആധുനീക സജീകരണങ്ങളോടു കൂടിയ സംവിധാനങ്ങളൊരിക്കിയാണ് 100 ലേറെ വരുന്ന പശുക്കളെയും കിടാരികളെയും പരിപാലിക്കുന്നത്. ക്ഷീരകാര്‍ഷിക വികസനത്തിന് വേണ്ടുന്ന എല്ലാ ആധുനീക സംവിധാനങ്ങളിലേയ്ക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന ശാന്തി
ഗിരിയിലെ ഡയറി ഫാം പുണ്യാര്‍ജിതമായ ഒരു കര്‍മമേഖലയായാണ് വിശ്വാസികള്‍ കാണുന്നത്. ആശ്രമത്തില്‍ ദൈനംദിനമെത്തുന്ന എണ്ണമറ്റ സന്ദര്‍ശകര്‍ക്കും 2000 ലേറെ
വരുന്ന അന്തേവാസികള്‍ക്കും വേണ്ടുന്ന പാലും പാലുത്പന്നങ്ങളുടേയും ആവശ്യകതയെ ഒരു പരിധിവരെയെങ്കിലും സാധിക്കുവാന്‍ ഡയറിഫാം പ്രവര്‍ത്തനത്തിലൂടെ സാധി
ക്കുന്നു.

കൂണ്‍കൃഷി – പരിശീലനം

ഗാര്‍ഹിക ആവശ്യത്തിനും വാണിജ്യടിസ്ഥാനത്തിലും ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ എന്നിവയുടെ കൃഷി വിപുലമായി ചെയ്യുന്നതിനുളള ആധുനീക സജീകരണം ആശ്രമത്തില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്തുളള ശാന്തിഗിരിയുടെ 25 ഏക്കര്‍ കൃഷിഭൂമിയില്‍ ഒരുക്കിയിട്ടുണ്ട്. ശാന്തിഗിരി എനര്‍ജി & എണ്‍വയോണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വിപൂല
മായി നടത്തുന്ന കൂണ്‍ കൃഷിയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി രണ്ടു ദിവസത്തെ പരിശീലന ക്ലാസ്സ് എല്ലാമാസവും നല്‍കിവരുന്നു. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷനില്‍
നിന്നും 50 ശതമാനം സബ്‌സിഡി ലഭിക്കുന്ന കൂണ്‍ കൃഷിയുടെ പരിപാലനത്തിനും വിപണത്തിനുമുളള സാങ്കേതീക വശങ്ങളെ സംബന്ധിച്ച് വിദഗ്ദ്ധര്‍ ക്ലാസ്സ് എടുത്തുവരുന്നു.

മഴവെളള സംഭരണം – കരുണ ശുദ്ധജലം

മഴവെളള സംഭരണത്തിനായി നിരവധി പദ്ധതികള്‍ക്ക് സര്‍ക്കാറിന്റെയും മറ്റ് ഇതര സ്ഥാപനങ്ങളുടെതുമായി തുടക്കം കുറിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര സ്വീകാര്യത നേടുന്ന രീതിയില്‍ ഈ പദ്ധതികളെ അവതരിപ്പിക്കുവാന്‍ ഈ സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. രേഖാചിത്രങ്ങള്‍ക്കപ്പുറം മാതൃകയായി എടുത്തുകാട്ടാന്‍, പ്രാവര്‍ത്തികമാക്കി വിജയം കൈവരിച്ച ഒരു പദ്ധതി പ്രത്യേകിച്ച് ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്നു തോന്നുന്നു. ഭൂമിയില്‍ വീഴുന്ന മഴത്തുളളികള്‍ പാഴായിപ്പോകാതെ അവയെ സംഭരിക്കുവാനോ, ഭൂമിയില്‍ ആഴ്ന്നിറങ്ങുവാന്‍ വേണ്ട കരുതല്‍ സ്വീകരിക്കേതുണ്ട്. ഇതിന് എറ്റവും വലിയ മാതൃകയാണ് ശാന്തിഗിരിയിലെ കരുണശുദ്ധജലം പദ്ധതി.

മഴ വീഴുന്നിടത്തുതന്നെ അവ ശേഖരിക്കുവാനുളള സജീകരണങ്ങളാണ് ഈ പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്.
മഴവെളള സംഭരണ പദ്ധതികളെ സംബന്ധിച്ച് പൊതുവായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് അടുത്തകാലത്താണെങ്കില്‍ ഇവയുടെ ഗുണഫലങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ അനു
ഭവിച്ചറിയുവാന്‍ ശാന്തിഗിരിയില്‍ എത്തുന്നവര്‍ക്കു സാധിച്ചിരുന്നു. നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഈ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത് 1988
ലാണ്. ആശ്രമത്തിനു സമീപത്തുണ്ടായിരുന്ന ഒരു കരിങ്കല്‍ ക്വാറി ആശ്രമവിശ്വാസികള്‍ ചേര്‍ന്ന് വൃത്തിയാക്കിയാണ് 50 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുവാന്‍ ശേഷിയുളള
ഈ സംഭരണി വൃത്താകൃതിയില്‍ കെട്ടിയൊരുക്കിയത്. ആശ്രമത്തിനുളളിലെ കെട്ടിടങ്ങളില്‍ വീഴുന്ന ഒരുതുളളി മഴവെളളം പോലും ഒലിച്ചു പോകാതെ പൈപ്പുകളിലുടെ ജലസംഭ
രണിയിലെത്തിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആശ്രമസമുച്ചയത്തിനുളളിലും പരിസരത്തുമായി മണ്ണില്‍ വീഴുന്ന മഴവെളളം വിവിധ ഭാഗങ്ങളിലായി സൂര്യപ്രകാശം ഏല്‍ക്കാത്തവിധം നിര്‍മിച്ചിട്ടുളള എട്ടടി ആഴമുളള കുഴികളില്‍ എത്തിക്കുകയും അവ ഭൂമിയില്‍ ആഴ്ന്നിറങ്ങി മണ്ണിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനുമുളള
സംവിധാനവും ഒരുക്കിയിരിക്കുന്നു. വസ്തുവിന്റെ ചരിവിനനുസരിച്ചാണ് ഇവ നിര്‍മിക്കുന്നത്. 25 അടി നീളവും 15 അടി വീതിയുമുളള ഇത്തരം പത്തോളം കുഴികള്‍ ആശ്രമ
ത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നു. അതോടൊപ്പം ഇവിടെയുളള മരങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വേജലവും എത്തിക്കുവാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

”ജലം പുണ്യമാണ്, അത് പാഴാക്കരുത്” എന്ന ഗുരുവിന്റെ വാക്കിന്റെ സഫലീകരണമാണ് കരുണ ശുദ്ധജലം പദ്ധതി. മൂന്നു പതിറ്റാണ്ടിലേറെ കടുത്ത ജലക്ഷാമം അനുഭവി
ച്ചിരുന്ന ആശ്രമത്തിലെ വിശ്വാസികള്‍ ഇന്ന് വേനലറുതിയില്‍ പോലും ജലം സുലഭമായി ലഭിക്കുന്നു എന്ന ദൈവകാരുണ്യത്തിന്റെ അനുഭവമാണ് പങ്കുവയ്ക്കുന്നത്. ആശ്രമത്തിലെ
വിശേഷദിനങ്ങളില്‍ ദൂരെദേശങ്ങളില്‍ നിന്നുപോലും വെളളം തലച്ചുമടായി കൊണ്ടുവന്നിരുന്ന വിശ്വാസികള്‍ക്ക് കരുണശുദ്ധജലപദ്ധതി ഗുരുവിന്റെ കാരുണ്യത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും സമാനതകളില്ലാത്ത അനുഭവമാണ്. ആശ്രമപരിസരത്തുളള നിരവധി വീടുകളിലെ തൊടികളില്‍ വറ്റിവരു
കിടന്ന കിണറുകളിലും നീരുറവകള്‍ ലഭ്യമായിരിക്കുന്നു. സെഡിമെന്റെഷന്‍, പ്രഷര്‍ ഫില്‍റ്റര്‍ എന്നീ സാങ്കേതീക വിദ്യകളുടെ സഹായത്തോടെയാണ് ഈ ജലം ശുദ്ധീകരിച്ചാണ് ഉപയോഗയോഗ്യമാക്കുന്നത്. കരുണ ശുദ്ധജലം ആശ്രമത്തിലെ 2000 ലേറെ വരുന്ന ആശ്രമത്തിലെ അന്തേവാസികളുടെ ദൈനംദിന ആവശ്വങ്ങള്‍ക്കു ഉപയുക്തമാക്കുന്നു. ഇതിനുപുറമെ കൃഷിയ്ക്കു വേണ്ടിയുളള ജലസേചനത്തിനും, ഡയറി ഫാംമിലേയും ആവശ്യങ്ങള്‍ക്കും എല്ലാം വേണ്ട ശുദ്ധജലം വേനക്കാലത്തുപോലും ഇപ്പോള്‍ സുലഭമായി ലഭിക്കുന്നു. ‘ജലം എല്ലാവര്‍ക്കും ലഭിക്കേണ്ട സമ്പത്താണ്. ആര്‍ക്കും അത് നിഷേധിക്കരുത്’ എന്ന ഗുരുവാക്കിനെ ആശ്രമത്തിലെത്തുന്ന ഓരോ മനസും അനുഭവിച്ചറിയുന്നു.