തിരുവനന്തപുരത്തെ മാലിന്യങ്ങള്‍ പാറമടകളില്‍ നിക്ഷേപിക്കാന്‍ ധാരണ

single-img
22 October 2012

തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങള്‍ പാറമടകളില്‍ നിക്ഷേപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. ജനവാസം കുറഞ്ഞ മേഖലകളിലെ പാറമടകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. എന്നാല്‍ സര്‍വകക്ഷി യോഗത്തിനെത്തിയ ബിജെപി അംഗങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്തു. പാറമടകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ആറ് മാസം പാറമടകളില്‍ മാലിന്യം തള്ളുന്നതിനൊപ്പം ചാലയില്‍ പാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.