ചാരക്കേസില്‍ കരുണാകരനെ സംരക്ഷിച്ചിട്ടില്ലെന്ന് എന്‍എസ്എസ്

single-img
19 October 2012

ചാരക്കേസില്‍ കെ.കരുണാകരനെ എന്‍എസ്എസ് സംരക്ഷിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍ഡിപിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ മാത്രമാണ് അന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണപ്പണിക്കര്‍ കരുണാകരനെ പിന്തുണച്ചത്. ഇന്ന് എന്‍എസ്എസിന് രാഷ്ട്രീയമില്ലാത്തതിനാല്‍ ചാരക്കേസിലെ വിവാദത്തില്‍ ഇടപെടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.