അഫ്ഗാന്‍ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു

single-img
19 October 2012

വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. ബാള്‍ക്ക് പ്രവിശ്യയിലാണു സംഭവം. ഗ്രാമത്തിലെ വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ പോയവരാണു ദുരന്തത്തിനിരയായത്. താലിബാനാണു ബോംബു സ്‌ഫോടനം നടത്തിയതെന്ന് പ്രവിശ്യാ പോലീസ് വക്താവ് ഷിര്‍ ജാന്‍ ദുറാനി അറിയിച്ചു.