വിനീത് ശ്രീനിവാസൻ വിവാഹിതനായി
18 October 2012
സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ വിവാഹിതനായി.പയ്യന്നൂര്‍ സ്വദേശി ദിവ്യയാണ് വധു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. പഠനകാലത്താണ് ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടത്. ചലച്ചിത്രതാരങ്ങൾക്കും പ്രവർത്തകർക്കുമായി 20ന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ വിരുന്ന്സൽക്കാരം ഒരുക്കിയിട്ടുണ്ട്.നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകനായ വിനീത് ഗായകനെന്ന നിലയിലൂടെയാണു സിനിമ വേദിയിലേക്ക് കാലെടുത്ത് വെച്ചത്