സെന്റ് തോമസ് കോളജിനു മുന്നില്‍ കെഎസ്‌യുവിന്റെ അക്രമം

single-img
18 October 2012

വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചെന്നാരോപിച്ചു കെഎസ്‌യു പ്രവര്‍ത്തകര്‍ സെന്റ് തോമസ് കോളജിലേക്കു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പോലീസുകാരും മാധ്യമപ്രവര്‍ത്തകരുമടക്കം 12 പേര്‍ക്കു പരിക്കേറ്റു. കല്ലേറില്‍ പരിക്കേറ്റ മൂന്നു മാധ്യമ പ്രവര്‍ത്തകരെയും മൂന്നു പോലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റതായി കെഎസ്‌യുക്കാര്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കു ലംഘിച്ചാണു കെഎസ്‌യു പ്രവര്‍ത്തകര്‍ കോളജില്‍ മാര്‍ച്ചും അക്രമവും നടത്തിയത്. പ്രകടനത്തിനിടെ അക്രമാസക്തരായി കല്ലേറു നടത്തിയ വിദ്യാര്‍ഥികളെ പോലീസ് ലാത്തിവീശി ഓടിച്ചു. പിന്നീടു കുത്തിയിരിപ്പുസമരം നടത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 39 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു വിട്ടയച്ചതായി പോലീസ് പറഞ്ഞു.