ശോഭന സംവിധായകയാകുന്നു

single-img
15 October 2012

മികച്ചനടിയും നര്‍ത്തകിയുമായ ശോഭന സംവിധായികയാകുന്നു. സിനിമയുടെ തിരക്കുകളില്‍ നിന്നുവിട്ടു നൃത്ത വിദ്യാലയവുമായി കഴിയവേയാണു ശോഭന സംവിധായികാ കുപ്പായമണിയുന്നത്. തിരുവനന്തപുരത്തുനടന്ന സൂര്യഫെസ്റ്റിവലിലാണ് രണ്ടു തവണ ദേശീയ അവാര്‍ഡു നേടിയ ശോഭന തന്റെ സ്വപ്നം മാധ്യമ പ്രവര്‍ത്തകരോടു പങ്കുവെച്ചത്. 1984ല്‍ ഏപ്രില്‍ 18 എന്ന മലയാള ചിത്രത്തില്‍ കൂടിയാണു ശോഭന സിനിമയിലെത്തിയത്. മലയാളത്തിലും, തമിഴിലും, തെലുങ്കിലുമായി 130 ചിത്രങ്ങളിലൂടെ പ്രേഷക ശ്രദ്ധ പിടിച്ചുപറ്റിയ ശോഭന പുതിയ താരങ്ങളുടെ വരവില്‍ സിനിമയില്‍ നിന്നൊഴിഞ്ഞു നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.