വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരുത്തും: മന്ത്രി പി.കെ അബ്ദുറബ്ബ്

single-img
15 October 2012

സംസ്ഥാനത്തെ വിദ്യാഭ്യാസ സംബ്രദായത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ജില്ലയില്‍ വിവിധ പരിപാടികളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ഥികളെ പാകപ്പെടുത്തുകയാണ് ലക്ഷ്യം. പ്ലസ് ടു, ഡിഗ്രി തലത്തില്‍ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസൃതമായി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കൂടി പഠിക്കുന്നതിന് സൗകര്യം ഒരുക്കും. നവംബര്‍ ഒന്നിന് ഇതിന്റെ പൈലറ്റ് പ്രോജക്ട് ഉദ്ഘാടനം ചെയ്യും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴില്‍ രഹിതരുടെ എണ്ണം പടിപടിയായി കുറച്ചുകൊണ്ടുവരും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ പരിഷ്‌കാരം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.