വിളപ്പില്‍ശാല: വിധി നടപ്പാക്കാതെ മറ്റു പോംവഴിയില്ലെന്ന് ആഭ്യന്തരമന്ത്രി

single-img
13 October 2012

വിളപ്പില്‍ശാലയില്‍ കോടതി വിധി നടപ്പാക്കാതെ മറ്റു പോംവഴികള്‍ ഇല്ലെന്ന് ആഭ്യന്തരമന്ത്രി തിരുവനഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിളപ്പില്‍ശാല വിഷയത്തില്‍ ഹൈക്കോടതി പോലീസിനെയും സര്‍ക്കാരിനെയും ഒരു പോലെ കുറ്റപ്പെടുത്തി. ലീച്ചേറ്റ് പ്ലാന്റിന്റെ യന്ത്രസാമഗ്രികള്‍ വിളപ്പില്‍ശാല മാലിന്യസംസ്‌കരണ ഫാക്ടറിയില്‍ എത്തിയ്ക്കുന്നതിന് സംരക്ഷണം നല്‍കാന്‍ കേരളാ പോലീസിന് കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രസേനയെ നിയോഗിക്കുന്ന കാര്യം ആലോചിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഒരു ഭാഗത്ത് കോടതിയുടെ ഇടപെടലും മറു ഭാഗത്ത് ദു;ഖാര്‍ത്തരായ ജനങ്ങളും സര്‍ക്കാര്‍ ഇതിനു രണ്ടിനും നടുക്കാണ്. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.