മുന്നണിക്കകത്ത് വല്യേട്ടന്‍ ഭാവം വേണ്ട: കെ.എം. മാണി

single-img
12 October 2012

യു.ഡി.എഫില്‍ ആരും വല്യേട്ടന്‍ മനോഭാവം പ്രകടിപ്പിക്കരുതെന്നു ധനമന്ത്രി കെ.എം. മാണി. ഘടകകക്ഷികളെ വലുത്, ചെറുത് എന്ന നിലയില്‍ വിലയിരുത്തുന്നതു ശരിയല്ലെന്നും എല്ലാവര്‍ക്കും തുല്യപ്രാധാന്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവര്‍ക്കും തുല്യപ്രാധാന്യമെന്ന സമവാക്യപ്രകാരം പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിലാണു മുന്നണി സംവിധാനംതന്നെ രൂപപ്പെട്ടത്. വലിയ കക്ഷികളില്ലാതെ ചെറിയ കക്ഷികള്‍ക്കും ചെറിയ കക്ഷികളില്ലാതെ വലിയ കക്ഷികള്‍ക്കും നിലനില്‍പ്പില്ല. വാസ്തവം ഇതായിരിക്കെ മുന്നണിക്കകത്ത് ആരുംതന്നെ ധാര്‍ഷ് ട്യം കാണിക്കരുത്. എല്ലാവരും മുന്നണിയില്‍ അവരവരുടെ സംഭാവനകള്‍ നല്കുന്നവരാണെന്നും മാണി ചൂണ്ടിക്കാട്ടി.