ശ്വേതയുടെ പ്രസവരംഗങ്ങൾ ലോക്കറിൽ

single-img
11 October 2012

ബ്ലെസിയുടെ കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച  ശ്വേതാ മേനോന്റെ പ്രസവ രംഗങ്ങള്‍ ചോരുമെന്ന് ഭയന്ന് അതീവ സുരക്ഷാ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.കഴിഞ്ഞ ആഴ്ചയായിരുന്നു മുംബൈയിലെ ഒരു ആശുപത്രിയില്‍ വച്ച് നടന്ന ശ്വേതയുടെ പ്രസവം ചിത്രീകരിച്ചത്. പ്രസവ രംഗങ്ങള്‍ ചെന്നൈയില്‍ വച്ച് എഡിറ്റ് ചെയ്തിരുന്നു.ഈ രംഗങ്ങള്‍ പുറത്തു പോകാതിരിക്കുവാനാണ് ഇവ ലോക്കറില്‍ സൂക്ഷിക്കുന്നത്

സംവിധായകനും എഡിറ്ററും മാത്രമിരുന്നാണ് ഇവ എഡിറ്റ് ചെയ്തത്.രണ്ട് ഹാര്‍ഡ് ഡിസ്‌ക്കുകളിലേക്കു മാറ്റിയ ഈ മൂന്നു മിനിറ്റു ചിത്രീകരണം രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ സുരക്ഷാ ലോക്കറുകളിലായാണ് സൂക്ഷിച്ചിരിയ്ക്കുന്നത്.