വിദ്യാഭ്യാസ വായ്പ നിയന്ത്രണം; കുട്ടികളുടെ പഠനം ഭീഷണിയില്‍

single-img
10 October 2012

സംസ്ഥാനത്തെ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതു വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കി. ബാങ്കുകള്‍ ആവശ്യപ്പെടുന്ന രേഖകള്‍ സമര്‍പ്പിച്ചാലും വായ്പ അനുവദിക്കാന്‍ മടിക്കുന്നതാണു പ്രതിസന്ധിക്കു കാരണം. വായ്പ അനുവദിക്കാത്തതുമൂലം വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്ന അവസ്ഥയാണ്. വിദ്യാര്‍ഥികളുടെ നിരവധി വായ്പാ അപേക്ഷകളാണ് ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. വസ്തുവിന്റെയും വീടിന്റെയും ആധാരം നല്കണമെന്ന വ്യവസ്ഥ കൂടാതെ തേര്‍ഡ്പാര്‍ട്ടി ജാമ്യം കൂടി നല്കണമെന്നു ബാങ്കുകാര്‍ ആവശ്യപ്പെടുന്നതു പലര്‍ക്കും പ്രശ്‌നമായിട്ടുണ്ട്. കിട്ടാകടം പെരുകുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണു വിദ്യാഭ്യാസ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നതെന്നു പറയുന്നു. കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും നിര്‍ദേശത്തിനും നിയമത്തിനും വിരുദ്ധമായിട്ടാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. വിദ്യാഭ്യാസ വായ്പ അനുവദിക്കാത്ത ബാങ്കുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.