പ്രേമചന്ദ്രനും ചീഫ്‌സെക്രട്ടറിക്കുമെതിരേ അന്വേഷണത്തിനു കോടതി നിര്‍ദേശം

single-img
9 October 2012

ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ എന്നിവര്‍ക്കെതിരേ അന്വേഷണത്തിന് വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. സുനാമി ബാധിത പ്രദേശത്ത് 2000 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നതിനു കരാര്‍ നല്‍കിയതിലുള്ള അഴിമതിയെക്കുറിച്ച് അന്വേഷിക്കാനാണു വിജിലന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് ഉത്തരവിട്ടത്. ആദ്യം സര്‍ക്കാര്‍ 4.90 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടതെങ്കിലും ജലവിഭവ മന്ത്രിയായിരുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ ഇടപെട്ട് 18 കോടി 56 ലക്ഷം രൂപയ്ക്ക് ആര്‍എസ്പി ബന്ധമുള്ള ഇബ്രാഹിംകുട്ടിയെന്ന കോണ്‍ട്രാക്ടര്‍ക്കു കരാര്‍ നല്‍കി എന്നാണു കേസിലെ ആരോപണം.