കേന്ദ്രസര്‍ക്കാരിനെതിരേ മമത അവിശ്വാസം കൊണ്ടുവരും

single-img
2 October 2012

യുപിഎ സര്‍ക്കാരിനെതിരേ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരില്ലെന്നു ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കുന്നതിനിടയിലാണ് അടുത്തിടെ സഖ്യമുപേക്ഷിച്ച തൃണമൂല്‍ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്‍ഡിഎ കണ്‍വീനറും ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവിന്റെയും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെയും പിന്തുണയോടെയാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിഎ സര്‍ക്കാരിനെതിരേ തൃണമൂല്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ മമതയ്‌ക്കൊപ്പം ശരത് യാദവ് പങ്കെടുക്കുകയും ചെയ്തു.