കാത്തലിക് സിറിയൻ ബാങ്ക് ഓഹരി ഉടമകൾക്ക് 15% ലാഭ വിഹിതം നൽകും

single-img
29 September 2012

തൃശൂർ:കാത്തലിക് സിറിയൻ ബാങ്ക് ഓഹരി ഉടമകൾക്ക് 15 % ലാഭ വിഹിതം നൽകാൻ തീരുമാനിച്ചു.ബാങ്കിന്റെ ഇപ്പോഴുള്ള 100 കോടി രൂപയുള്ള അംഗീകൃത മൂലധനത്തെ 120 കോടി രൂപയാക്കി ഉയ‌ർത്തുവാനും സാമ്പത്തിക കമ്പോള നിലവാരമനുസരിച്ച് പൊതു ഓഹരി വിൽപന, അവകാശ ഓഹരി എന്നീ മാർഗങ്ങളിലൂടെ മൂലധനം സമാഹരിക്കാൻ ഡയറക്ടർ ബോർഡിന് അധികാരം നൽകാനും ഇന്നലെ നടന്ന വാർഷിക പൊതുയോഗം തീരുമാനിച്ചു. കെ. ഐപ്പ് പീറ്റർ, ടി.എസ്. അനന്തരാമൻ, സുമീർ ബാസിൻ എന്നിവരെ വീണ്ടും ഡയറക്ടർ ബോർ‌ഡിലേക്ക് ഐക്യകണ്ഠേന തിരഞ്ഞെടുത്തു.ബാങ്കിംഗ് വ്യവസായത്തിന്റെ നാനവിധ തുറകളില്‍ കാത്തലിക് സിറിയന്‍ ബാങ്ക് പുരോഗതി കൈവരിച്ചിട്ടുണ്ടന്നും ലാഭത്തിലും ബിസിനസിലും വ്യക്തമായ നേട്ടം ഉണ്ടാക്കിയുട്ടുണ്ടന്നും ഓഹരി ഉടമകൾ ഏറ്റവും അധികം ലാഭവിഹിതം ലഭിക്കാൻ അർഹരാണെന്നും ചെയ‌ർമാൻ എസ്. സന്താനകൃഷ്ണൻ അറിയിച്ചു.