നേപ്പാളിൽ വിമാനത്തിനു തീ പിടിച്ച് 19 മരണം

single-img
28 September 2012

കാഠ്മണ്ഡു:നേപ്പാളിൽ വിമാനം തീ പിടിച്ച് തകർന്ന് 19 പേർ മരിച്ചു.തലസ്ഥാനമായ കാഠ്മണ്ഡുവിലായിരുന്നു അപകടം. മരിച്ചവരില് 16 പേർ വിനോദസഞ്ചാരികളും. മൂന്നു പേര്‍ വിമാനജീവനക്കാരുമാണ്. വെള്ളിയാഴ്ച രാവിലെ 6.30നാണ് സംഭവം.കാഠ്മണ്ഡുവില്‍ നിന്നും എവറസ്റ്റിലെ ചെറു പട്ടണമായ ലുക്‌ലയിലേക്ക് പോവുകയായിരുന്ന സിറ്റ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം വിമാനത്തിന് തീപിടിക്കുകയായിരുന്നു. തകര്‍ന്ന വിമാനം മനോഹര നദിയുടെ തീരത്തേക്ക് പതിച്ചു.സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ സുരക്ഷിതമായി വിമാനം താഴെ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നുവെന്ന് നേപ്പാള്‍ പൊലീസ് വക്താവ് പറഞ്ഞു. സൈനികരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.