ബാറുകളുടെ പ്രവര്‍ത്തനം വൈകീട്ട് അഞ്ചിന് ശേഷമാകണമെന്ന് ഹൈക്കോടതി

single-img
27 September 2012

സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം വൈകുന്നേരം അഞ്ചിന് ശേഷമായിരിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ നിരീക്ഷണം വ്യക്തിപരമാണെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ബാറുകളിലെ പകല്‍സമയത്തെ മദ്യ ഉപഭോഗവും വില്‍പനയും നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റീസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, സി.കെ. അബ്ദുള്‍ റഹീം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ബാറുകളുടെ പ്രവര്‍ത്തന സമയം സംബന്ധിച്ച അബ്കാരി നിയമത്തിലെ 25-ാം ചട്ടം ഭേദഗതി ചെയ്ത സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ സിംഗിള്‍ ബഞ്ച് അനുവദിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്.