ഇടക്കാല തെരഞ്ഞെടുപ്പിനു ഒരുങ്ങിക്കൊള്ളാന്‍ ബിജെപി

single-img
27 September 2012

ഇന്ത്യയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊള്ളാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചതിനെ തുടര്‍ന്നു യുപിഎ സര്‍ക്കാരിലുണ്ടായ അസ്ഥിരത മുതലെടുത്ത് പ്രചാരങ്ങള്‍ നടത്താനും നിര്‍വാഹക സമിതി നിര്‍ദേശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴിഞ്ഞു പോയതിനു പിന്നാലെ മഹാരാഷ്ട്ര പ്രശ്‌നത്തില്‍ എന്‍സിപിയും പ്രതിസന്ധിയുണ്ടാക്കിയതോടെയാണ് പൊതു തെരഞ്ഞെടുപ്പിനു തയാറായിരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്ത്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിനു പുതിയ തന്ത്രങ്ങള്‍ രൂപം നല്‍കാനും നിര്‍വാഹക സമിതി യോഗത്തില്‍ ധാരണയായി. ഇടക്കാല തെരഞ്ഞെടുപ്പുണ്ടായാല്‍ അതിനെ നേരിടാന്‍ തയാറാണെന്നു വ്യക്തമാക്കിയ ബിജെപി, അത് അടുത്ത മാസമുണ്ടായാലും പ്രശ്‌നമില്ലെന്നും അറിയിച്ചു.