ഇറാനെ ആക്രമിച്ചാന്‍ മൂന്നാംലോക മഹായുദ്ധമെന്ന് മുന്നറിയിപ്പ്

single-img
24 September 2012

ഇസ്രയേല്‍ ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ അതു മൂന്നാം ലോകമഹായുദ്ധത്തിലായിരിക്കും കലാശിക്കുകയെന്ന് ഇറാനിലെ വിപ്‌ളവ ഗാര്‍ഡ് കമാന്‍ഡര്‍മാരിലൊരാളായ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസദേ മുന്നറിയിപ്പു നല്കി. ഇസ്രയേല്‍ ആക്രമണത്തിനു തയാറെടുത്താല്‍ പ്രതിരോധമാര്‍ഗമായി ഇറാനായിരിക്കും ആദ്യം ആക്രമണം നടത്തുകയെന്നും മിസൈല്‍ സംവിധാനങ്ങളുടെ ചുമതല വഹിക്കുന്ന അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, അതിപ്പോള്‍ സംഭവിക്കുമെന്നു കരുതുന്നില്ല. ഇസ്രേലി ആക്രമണത്തിനു പകരമായി ബഹറിന്‍, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനികാസ്ഥാനങ്ങള്‍ ഇറാന്‍ ആക്രമിക്കും. ഇറാന്റെ പ്രതികരണം സങ്കല്‍പ്പിക്കാവുന്നതിനപ്പുറം കനത്ത നാശം വിതക്കുന്നതായിരിക്കുമെന്ന് ഇസ്രയേലിനു മുന്നറിയിപ്പു നല്കുന്നുതായി ബ്രിഗേഡിയര്‍ കൂട്ടിച്ചേര്‍ത്തു.