വേദിയില്‍ പ്രതാപനെതിരെ ബംഗാള്‍ ഗവര്‍ണറും എംപിയും

single-img
21 September 2012

സെമിനാര്‍ വേദിയില്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എയുടെ ഹരിതരാഷ്ട്രീയത്തിനെതിരേ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണനും കെ.പി. ധനപാലന്‍ എംപിയും. മാള ഹോളിഗ്രേയ്‌സ് അക്കാദമിയില്‍ നടക്കുന്ന അന്തര്‍ദേശീയ സെമിനാറിന്റെ ഉദ്ഘാടനവേദിയിലാണ് നാരായണനും എംപിയും എതിരഭിപ്രായം പ്രകടിപ്പിച്ചത്. ആശംസാപ്രസംഗം നടത്തിയ പ്രതാപന്‍, ഭൂമിക്കും പ്രകൃതിക്കും കോട്ടം തട്ടാതെയും പ്രകൃതിയെ ചൂഷണം ചെയ്യാതേയും മാത്രമേ വികസനം നടപ്പിലാക്കേണ്ടതുള്ളൂവെന്നും പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ നേതാക്കളല്ലെന്നും പറഞ്ഞുവച്ചു.

വേദിയില്‍ ഇരുന്നിരുന്ന മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുകൂടിയായ എം.കെ. നാരായണന്‍, തനിക്കു പ്രതാപന്റെ ആശയത്തോടു യോജിപ്പില്ലെന്ന് ഉറക്കെ പറഞ്ഞു. താന്‍ ഇതിനെതിരേ പ്രസംഗിക്കട്ടെ എന്നും ആരാഞ്ഞു. അധ്യക്ഷ പ്രസംഗത്തിനെത്തിയ കെ.പി. ധനപാലന്‍, പ്രതാപന്‍ ഹരിതരാഷ്ട്രീയത്തിന്റെ അടിമയാകരുതെന്നു തുറന്നടിച്ചു.