സംസ്ഥനത്ത് കള്ളു വില്പന നിരോധിക്കണമെന്ന് ഹൈക്കോടതി

single-img
20 September 2012

കൊച്ചി:സംസ്ഥാനത്ത് കള്ളു കച്ചവടം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും അടുത്ത സാമ്പത്തിക വര്‍ഷമെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പാലക്കാട് ജില്ലയിലെ ഒരു അബ്കാരി കേസ് പരിഗണിക്കവേ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായർ, ജസ്റ്റിസ് ബി.പി. റേ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.സ്പിരിറ്റ് പിടിക്കുന്ന കേസുകളിൽ നിന്നു വ്യക്തമാകുന്നത് അതു കള്ളുമായി കലർത്തി വ്യാജ കള്ള് ഉണ്ടാക്കുന്നു എന്നാ‍ണ്.16 വർഷം മുമ്പ് നടപ്പാക്കിയ ചാരായ നിരോധനം പരാജയപ്പെടുത്താനേ കള്ളുകച്ചവടം ഉപകരിക്കൂകയുള്ളു.യുവതലമുറ ഈ വ്യവസായത്തില്‍ താല്‍പ്പര്യം കാട്ടുന്നില്ലെന്നും കള്ളെടുക്കാന്‍ തൊഴിലാളികളെ കിട്ടാനില്ലെന്നും കോടതി വിലയിരുത്തി.കള്ളു നിരോധിച്ചാൽ സംസ്ഥാനത്ത് വ്യാജ മദ്യത്തിന്റെ ഒഴുക്ക് തടയാനാകും ഇതു വഴി പാവപ്പെട്ടവരെ മദ്യപാനശീലത്തിൽ നിന്നും മോചിപ്പിക്കാനാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.