നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്

single-img
19 September 2012

യുപിഎയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് പിന്മാറിയ സാഹചര്യത്തില്‍ തലസ്ഥാനത്ത് നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. രാവിലെ 10-ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. യുപിഎയില്‍ നിന്നും കേന്ദ്രമന്ത്രിസഭയില്‍ നിന്നും പിന്മാറാനും മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കാനുമുള്ള മമതയുടെ പ്രഖ്യാപനം സര്‍ക്കാരിന്റെ നിലനില്പിനു ഭീഷണിയായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് യോഗം. അതിനിടെ യുപിഎ സര്‍ക്കാരില്‍ ചേരില്ലെന്ന് മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. എസ്പി, ബിഎസ്പി, ആര്‍ജെഡി കക്ഷികള്‍ സര്‍ക്കാരിന് പുറത്തുനിന്നും പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വീഴില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ വെള്ളിയാഴ്ച തൃണമൂല്‍ മന്ത്രിമാര്‍ രാജിവെച്ചാല്‍ സമാജ്‌വാദി പാര്‍ട്ടിയോ ബിഎസ്പിയോ സര്‍ക്കാരിനെ പിന്തുണച്ചാലേ പിന്നെ ഭൂരിപക്ഷം ആകൂ.