ജപ്പാനും ചൈനയും കോര്‍ക്കുന്നു; അമേരിക്ക അനുനയത്തിന്

single-img
19 September 2012

കിഴക്കന്‍ ചൈനാക്കടലിലെ ആളില്ലാ ദ്വീപസമൂഹത്തെച്ചൊല്ലി ചൈനയും ജപ്പാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ആയിരം മത്സ്യബന്ധന ബോട്ടുകള്‍ തര്‍ക്ക മേഖലയിലേക്ക് അയച്ച ചൈന, രണ്ടു ജപ്പാന്‍കാര്‍ അവിടെ കാലുകുത്തിയ സംഭവം ഗുരുതര പ്രത്യാഘാതത്തിനിടയാക്കുമെന്നു മുന്നറിയിപ്പു നല്‍കി. 1931ല്‍ ജപ്പാന്‍ നടത്തിയ ചൈനാ അധിനിവേശത്തിന്റെ 81-ാം വാര്‍ഷികദിനമായ ഇന്നലെ ചൈനയിലെ വിവിധ നഗരങ്ങളില്‍ ജപ്പാനെതിരേ പ്രകടനം നടന്നു. ഹോണ്ട, നിസാന്‍, പാനസോണിക്,ടൊയോട്ട, മസ്ദ തുടങ്ങിയ ജാപ്പനീസ് കമ്പനികള്‍ ചൈനയിലെ തങ്ങളുടെ പ്ലാന്റുകള്‍ രണ്ടാംദിവസവും അടച്ചിട്ടിരിക്കുകയാണ്.

അതേസമയം ദ്വീപസമൂഹത്തെച്ചൊല്ലി ഏഷ്യയിലെ സാമ്പത്തിക ഭീമന്‍മാര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന കലഹം അവസാനിപ്പിക്കണമെന്ന് യുഎസ് നിര്‍ദേശിച്ചു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നു ബെയ്ജിംഗില്‍ ചര്‍ച്ചയ്‌ക്കെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ആവശ്യപ്പെട്ടു.