വനിതാ ചാവേര്‍ ആക്രമണം; അഫ്ഗാനില്‍ 12 മരണം

single-img
19 September 2012

അഫ്ഗാനിസ്ഥാനില്‍ വനിതാ ചാവേര്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതു വിദേശികള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. ഇസ്‌ലാം വിരുദ്ധ യുഎസ് ചലച്ചിത്രത്തിനെതിരേയുള്ള പ്രക്ഷോഭണത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നു ഹെസ്ബി ഇ ഇസ്‌ലാമി എന്ന തീവ്രവാദ ഗ്രൂപ്പിന്റെ വക്താവ് സുബയിര്‍ സിദ്ധിക്കി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഫാത്തിമ എന്നാണു വനിതാ ചാവേറിന്റെ പേര്. കാബൂള്‍ എയര്‍പോര്‍ട്ടിലേക്കുള്ള റോഡിലായിരുന്നു സ്‌ഫോടനം. വിദേശികള്‍ സഞ്ചരിച്ച മിനിബസിനു സമീപം സ്‌ഫോടകവസ്തു നിറച്ച സ്റ്റേഷന്‍വാഗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ച വിദേശികളില്‍ എട്ടുപേര്‍ ദക്ഷിണാഫ്രിക്കക്കാരാണ്. മുസ്‌ലിം രാജ്യങ്ങളില്‍ നടന്ന യുഎസ് വിരുദ്ധ പ്രക്ഷോഭണത്തില്‍ ഈയാഴ്ച മാത്രം 30 പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്.